Wednesday, March 2, 2011

ഒരു നെടുവീര്പ്പിലൊതുക്കാന് കഴിയാത്ത
ശൂന്യതയാണു, സുഹൃത്തെ നീ.
പിരിഞ്ഞുപോകുന്നവര്, ഓര്മ്മകളും
കൂടെ കൊണ്ടുപോയിരുന്നുവെങ്കില്
ആനന്ദ കണ്ണീരോടെ യാത്രയയ്ക്കാമായിരന്നു.

ഇപ്പോള്,
ഉടഞ്ഞ മണ്കലത്തിന്
പൊട്ടുകള്ക്കടിയിലായ്
സ്വപ്നങ്ങള്ക്ക് തീക്കൂട്ടുന്നു, ഞാന്
വെറുതെ.

പൊട്ടിയ തന്ത്രികളില് ഗാനമുണരില്ല,
അദൃശ്യ നൂല്പാലങ്ങള് കടന്ന്
പഥികന് അക്കരെയെത്തിയിട്ടില്ല, അറിയാം

എങ്കിലും,
നീ എന്റെ ഉണ്മയിലെ ജീവവായുവിന്
ഏതോ, നിശബ്ദ കണമായിരുന്നോ?
പിന്നെന്തേ, വല്ലാതെ വീര്പ്പുമുട്ടുന്നു
എന്റെ കവിത പോലും..

Monday, February 28, 2011

നൈജീരിയന്‍ നോവലിസ്റ്റ് ആയ ചിനുവ അച്ച്ചബെയുടെ തിങ്ങ്സ്‌ ഫാള്‍ എപാര്‍ട്ട്എന്ന നോവല്‍, അതിമനോഹര ഉമോഫിയ ഗ്രാമത്തിന്റെയും അവിടത്തെ സ്നേഹം തുളുമ്പുന്ന ഗ്രാമീണരുടെയും കഥ പറയുന്നു. ഒരു പാട് വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള ഈ ഗോത്രം തികഞ്ഞ മാനുഷിക മൂല്യങ്ങളും രാജ്യസ്നേഹവും മുറുകെ പിടിക്കുന്നവരാണ്. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളും തുടര്‍ന്നുണ്ടായ ബ്രിട്ടീഷ്‌ കോളനി വല്‍ക്കരണവും ഈ നാടിനെയും അവിടത്തെ സാംസ്കാരിക വൈജാത്യതെയും എങ്ങനെ ഇല്ലാതാക്കി എന്ന് നോവലില്‍ വിവരിക്കുന്നു.

വായനക്കിടയില്‍ വീണുകിട്ടിയ ചിലത്...
  • ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ മനുഷ്യന്‍ പഠിച്ചപ്പോള്‍ , മരക്കൊമ്പിലിരിക്കാതെ പറക്കാന്‍ ഞാന്‍ ശീലിച്ചു എന്നാണ് ഇനെക്ക പക്ഷി പറയുന്നത് ”.. അതിജീവനത്തെ പറ്റി നായകന്‍ .
  • അത്യുന്നതമായ ഇരോക്കോ മരത്തിന്റെ ഉചാണി കൊമ്പില്‍ നിന്ന് താഴോട്ടു ചാടിയ ഓന്ത് പറഞ്ഞത് , ഈ സാഹസത്തിനു എന്നെ പ്രശംസിക്കാന്‍ മറ്റാരുമില്ലെങ്ങില്‍ ഞാന്‍ സ്വയം പ്രശംസിക്കും എന്നാണ്.
  • സുരക്ഷയ്ക്ക് വേണ്ടി സ്വന്തം വളര്‍ത്തുമകനെ കൊല്ലേണ്ടി വന്നതിന്‍റെ മൂന്നാം നാള്‍ "അയാള്‍ എന്തിനാണ് ഇത്രമാത്രം വിഷമിച്ചതെന്ന് സ്വയം അതിശയിച്ചു. രാത്രിയില്‍ കണ്ട കിനാവ്‌ അപ്പോള്‍ അത്ര ഭയങ്കരമായി തോന്നിയതെന്താണ് എന്ന് പകല്‍ അത്ഭുതപ്പെടുന്നത് പോലെയായിരുന്നു അത്."
  • "അന്നാട്ടുകാര്‍ പ്രായത്തെ ബഹുമാനിക്കുമെങ്കില്‍, നേട്ടത്തെ പൂജിക്കുമായിരുന്നു. കുട്ടികള്‍ക്കും കൈ വെടിപ്പാക്കിയാല്‍ രാജാക്കന്മാര്‍ക്കൊപ്പം ഭക്ഷിക്കാം എന്നാണ് ചൊല്ല്."
  • "തീര്‍ച്ചയായും അതിനു എന്തെങ്കിലും കാരണം കാണും. കാര്യമില്ലാതെ തവള പകല്‍ സമയം പരക്കം പായുകയില്ല"

Friday, February 25, 2011



പതിവില്ലയെങ്കിലും
സ്വപ്നം ഒരു നാള്
പകലില് ഭൂമിയിലോട്ടിറങ്ങിവന്നു. 

നിലാവിന്റെ ശൃംഗാരശീലുകള്ക്കിടയില്
കുളിരാര്ന്ന പാതിരാക്കാറ്റിന്റെ
ചുംബനങ്ങളാല്
കണ്ണെഴുതി
മണവാട്ടിയായി മാത്രമെ
അവള് ഭൂമിയിലോട്ട് വരാറുള്ളൂ..

ഇന്നിതാ
ഒരു വിധവയെപോലെ
പകലില്
അവള് വന്നു....

മുള്ളുകള്ക്കിടയില്
തലേന്ന് താന് കണ്ട
ചിത്രശലഭത്തിന്റ ഒരു ചിറക്..!
 പാറക്കൂട്ടങ്ങല്ക്കിടയില്
നുറുങ്ങിയ ഒരോടക്കുഴല്...!

വസ്ത്രത്തലപ്പുകൊണ്ട്
കണ്ണുപൊത്തി
നിശബ്ദം നിലവിളിച്ച്
സ്വപ്നം തിരികെ പോയി.



Monday, February 21, 2011

രാജാവ് നഗ്നനാണെന്നു
വിളിച്ചു പറഞ്ഞ കുട്ടിയെ
ഇന്നലെ ഞാന് നഗരത്തില് വെച്ച് കണ്ടു.

പ്രായമെറെ ചെന്നെങ്കിലും
അഭിമാനമേറിയ മുഖത്ത്
പുഞ്ചിരിയുണ്ടായിരുന്നു.
ഒരു ലോകൈക വിപ്ലവത്തിനു
നാന്ദികുറിച്ച മഹാത്മാവ്..

ഞാന് കണ്ടു,
രാജാവ് നഗ്നനാണെന്ന്
വിളിച്ചു പറഞ്ഞ ആ കുട്ടിയെ
നഗരത്തിലെ തിരക്കേറിയ
നടപ്പാതയില്..
അയാള് പൂര്ണ നഗ്നനായിരുന്നു.


ഞാന് ഒരു അന്ധനാണ്...
എനിക്ക് എന്റെ കണ്ണ് എന്നെന്നേക്കുമായ്
കാത്തു സൂക്ഷിക്കേണ്ടതുണ്ട്.

എന്നല്ല, ഞാനെന്റെ ശരീരത്തില്
ഏറ്റവും സ്നേഹിക്കുന്നത്
എന്റെ കണ്ണിനെയാണ്.

നിങ്ങള് കണ്ടതും കേട്ടതും
എന്നോടു പറയുന്പോള്
ഞാന് വിറച്ചു പോകുന്നു..
നിങ്ങള്ക്കെങ്ങനെ ഇതൊക്കെ കണ്ടുനില്ക്കാന്
കഴിയുന്നു.?

എന്റെ കണ്ണ് എന്നെ ചതിക്കില്ല..
കണ്ടതെല്ലാം എനിക്കറിയാം.
സത്യമായും..
ഞാനെന്റെ കണ്ണിനെ കാത്തോളാം
കണ്ണിലെ കൃഷ്ണമണി പോലെ.

 

Copyright 2010 ഒന്നുമില്ലായ്മയുടെ നിഴല്.

Theme by WordpressCenter.com.
Blogger Template by Beta Templates. | Distribution by Blogger Template Place