Monday, February 21, 2011

രാജാവ് നഗ്നനാണെന്നു
വിളിച്ചു പറഞ്ഞ കുട്ടിയെ
ഇന്നലെ ഞാന് നഗരത്തില് വെച്ച് കണ്ടു.

പ്രായമെറെ ചെന്നെങ്കിലും
അഭിമാനമേറിയ മുഖത്ത്
പുഞ്ചിരിയുണ്ടായിരുന്നു.
ഒരു ലോകൈക വിപ്ലവത്തിനു
നാന്ദികുറിച്ച മഹാത്മാവ്..

ഞാന് കണ്ടു,
രാജാവ് നഗ്നനാണെന്ന്
വിളിച്ചു പറഞ്ഞ ആ കുട്ടിയെ
നഗരത്തിലെ തിരക്കേറിയ
നടപ്പാതയില്..
അയാള് പൂര്ണ നഗ്നനായിരുന്നു.


4 comments:

faisu madeena said...

ആരും കണ്ടില്ലേ ഈ ബ്ലോഗ്‌ .....സലാഹുദീന്‍ .....ജാലകത്തില്‍ രജിസ്ടര്‍ ചെയ്യൂ ...

എന്‍.ബി.സുരേഷ് said...

കാലം മാറി മറിഞ്ഞില്ലേ, രാജാക്കന്മാർക്ക് നഗ്നരായി നിൽക്കാൻ ഇത്തിരി ലജ്ജ ഉണ്ടാവും കുട്ടികൾ നഗ്നരാവുന്നതാ പുതിയ ട്രെൻഡ്

പദസ്വനം said...

നഗ്നത !!!!!!
സത്യം... !!!
ഇവ രണ്ടും ഒന്നല്ലേ??

ABID ABOOBAKER said...

നമ്മള്‍ എല്ലാം അര്‍ത്ഥ നഗ്നരാണ് ! ദൈവത്തിനു മുന്നില്‍ നഗ്നരും !

Post a Comment

 

Copyright 2010 ഒന്നുമില്ലായ്മയുടെ നിഴല്.

Theme by WordpressCenter.com.
Blogger Template by Beta Templates. | Distribution by Blogger Template Place