Friday, February 25, 2011



പതിവില്ലയെങ്കിലും
സ്വപ്നം ഒരു നാള്
പകലില് ഭൂമിയിലോട്ടിറങ്ങിവന്നു. 

നിലാവിന്റെ ശൃംഗാരശീലുകള്ക്കിടയില്
കുളിരാര്ന്ന പാതിരാക്കാറ്റിന്റെ
ചുംബനങ്ങളാല്
കണ്ണെഴുതി
മണവാട്ടിയായി മാത്രമെ
അവള് ഭൂമിയിലോട്ട് വരാറുള്ളൂ..

ഇന്നിതാ
ഒരു വിധവയെപോലെ
പകലില്
അവള് വന്നു....

മുള്ളുകള്ക്കിടയില്
തലേന്ന് താന് കണ്ട
ചിത്രശലഭത്തിന്റ ഒരു ചിറക്..!
 പാറക്കൂട്ടങ്ങല്ക്കിടയില്
നുറുങ്ങിയ ഒരോടക്കുഴല്...!

വസ്ത്രത്തലപ്പുകൊണ്ട്
കണ്ണുപൊത്തി
നിശബ്ദം നിലവിളിച്ച്
സ്വപ്നം തിരികെ പോയി.



1 comments:

Anonymous said...

കൊള്ളാം സലാഹ്...
ശലഭത്തിന്റെ ചിറകും ഒടിഞ്ഞ ഓടക്കുഴലും...

ഒരു പക്ഷേ അടൂരിന്റെ നിഴല്‍ക്കുത്ത് എന്ന സിനിമയുടെ ക്ലൈമാക്സ് പോലെ. എന്തു ഭീതിദമായിരുന്നു ആ ദൃശ്യം..! ആരാച്ചാരെ അസ്വസ്ഥനാക്കിയ ... (ഈ സിനിമ പലപ്പോഴും എന്റെ കമന്റുകളില്‍ വന്നിട്ടുണ്ട്. ഇനിയും ഒരു പക്ഷേ വന്നേക്കും)

അരിയപ്പെട്ട എത്ര ചിറകുകള്‍.., ഉടഞ്ഞ എത്രയെത്ര പുല്ലാങ്കുഴലുകള്‍.

സലാഹ് ഇനിയുമെഴുതൂ. എഴുത്തിന്റെ ശക്തി ....



എന്റെ ബ്ലോഗ് പിന്തുടരാനും കമന്റു ചെയ്യാനും താങ്കളെ ക്ഷണിക്കുന്നു.
1) നാവ്
2) ദിശ
(ദയവായി ബ്ലോഗിന്റെ പേരുകളില്‍ ക്ലിക് ചെയ്യൂ)

Post a Comment

 

Copyright 2010 ഒന്നുമില്ലായ്മയുടെ നിഴല്.

Theme by WordpressCenter.com.
Blogger Template by Beta Templates. | Distribution by Blogger Template Place