Wednesday, March 2, 2011

ഒരു നെടുവീര്പ്പിലൊതുക്കാന് കഴിയാത്ത
ശൂന്യതയാണു, സുഹൃത്തെ നീ.
പിരിഞ്ഞുപോകുന്നവര്, ഓര്മ്മകളും
കൂടെ കൊണ്ടുപോയിരുന്നുവെങ്കില്
ആനന്ദ കണ്ണീരോടെ യാത്രയയ്ക്കാമായിരന്നു.

ഇപ്പോള്,
ഉടഞ്ഞ മണ്കലത്തിന്
പൊട്ടുകള്ക്കടിയിലായ്
സ്വപ്നങ്ങള്ക്ക് തീക്കൂട്ടുന്നു, ഞാന്
വെറുതെ.

പൊട്ടിയ തന്ത്രികളില് ഗാനമുണരില്ല,
അദൃശ്യ നൂല്പാലങ്ങള് കടന്ന്
പഥികന് അക്കരെയെത്തിയിട്ടില്ല, അറിയാം

എങ്കിലും,
നീ എന്റെ ഉണ്മയിലെ ജീവവായുവിന്
ഏതോ, നിശബ്ദ കണമായിരുന്നോ?
പിന്നെന്തേ, വല്ലാതെ വീര്പ്പുമുട്ടുന്നു
എന്റെ കവിത പോലും..

4 comments:

Jithu said...

പൊട്ടിയ തന്ത്രികള്‍ വിളക്കി നോക്കാം ....
ഗാനമുണര്‍ന്നേക്കാം ...

Anil cheleri kumaran said...

പിരിഞ്ഞുപോകുന്നവര്, ഓര്മ്മകളും
കൂടെ കൊണ്ടുപോയിരുന്നുവെങ്കില്
ആനന്ദ കണ്ണീരോടെ യാത്രയയ്ക്കാമായിരന്നു.

നല്ല വരികൾ..
...യാത്രയയ്ക്കാമായി‘രു‘ന്നു... എന്ന് തിരുത്തുമല്ലോ.

...sh@do F none... said...

ഓ.. അങ്ങനെയൊരു തെറ്റുണ്ടല്ലെ.. നന്ദി കുമാരേട്ടാ.
ജിത്തു പറഞ്ഞതു പോലെ ഗാനമുണര്ന്നു... വീണ്ടും യാത്രയാവുന്നു.

MOIDEEN ANGADIMUGAR said...

ഇപ്പോള്,
ഉടഞ്ഞ മണ്കലത്തിന്
പൊട്ടുകള്ക്കടിയിലായ്
സ്വപ്നങ്ങള്ക്ക് തീക്കൂട്ടുന്നു, ഞാന്
വെറുതെ.

കൊള്ളാം വരികൾ

Post a Comment

 

Copyright 2010 ഒന്നുമില്ലായ്മയുടെ നിഴല്.

Theme by WordpressCenter.com.
Blogger Template by Beta Templates. | Distribution by Blogger Template Place